ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം

Posted on: August 27, 2015 11:18 am | Last updated: August 28, 2015 at 12:21 am
SHARE

Ramesh chennithala

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നല്‍കും. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ഉടനെ വിതരണം ചെയ്യുമെന്നും പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.