പട്‌ന വിമാനത്താവളത്തില്‍ കെജ്‌രിവാളിനെതിരെ കരിങ്കൊടി

Posted on: August 27, 2015 10:51 am | Last updated: August 28, 2015 at 12:21 am
SHARE

kejriwal-mumbai

പട്‌ന: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പട്‌ന വിമാനത്താവളത്തില്‍ കരിങ്കൊടി കാണിച്ചു. ബിഹാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയതായിരുന്നു കേജ്‌രിവാള്‍. അണ്ണ ഹസാരെയുടെ അനുയായികളെന്ന് അവകാശപ്പെട്ട ഒരു സംഘം ആളുകളാണ് കരിങ്കൊടി കാട്ടിയത്.

ബിഹാറിലെ സേവനാവകാശ നിയമത്തിന്റെ നാലാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ക്ഷണം സ്വീകരിച്ചെത്തിയതാണ് കെജ്‌രിവാള്‍.