ഇന്ത്യന്‍ ഹജ്ജ് സംഘത്തെ സ്വീകരിച്ചു

Posted on: August 27, 2015 12:22 am | Last updated: August 27, 2015 at 12:22 am
SHARE

mkka INDIN HAJJമക്ക: ഇന്ത്യയില്‍ നിന്ന് മദീന വഴിയെത്തിയ ആദ്യ ഇന്ത്യന്‍ തീര്‍ഥാടക സംഘം ഇന്നലെ മക്കയില്‍ എത്തി. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ എട്ട് ദിവസത്തെ മദീന സന്ദര്‍ശനത്തിനു ശേഷമാണ് മക്കയില്‍ എത്തിയത്. ന്യൂ ഡല്‍ഹി , ലകനോ, കൊല്‍ക്കത്ത, മംഗളുരു, വാരണസി, ശ്രീനഗര്‍, ഗുവാഹതി ,ഗയ എന്നിവിടങ്ങളിലെ തീര്‍ഥാടരാണ് എത്തിയിട്ടുള്ളത് .
മദീനയില്‍ നിന്ന് രാത്രി ഒരു മണിക്ക് എത്തിയ ഹാജിമാരെ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതരും മക്ക ഐ സി എഫ്, രിസാല സ്റ്റഡി സര്‍ക്കിള്‍ ഹജ്ജ് വളണ്ടിയര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു .
മുസ്വല്ല നല്‍കിയാണ് തീര്‍ഥാടകരെ വരവേറ്റത്. മുഹമ്മദ് ഹനീഫ് അമാനി കുബനോര്‍, ഉസ്മാന്‍ കുരുകത്താണി, സല്‍മാന്‍ വെങ്ങളം, ബഷീര്‍ മുസ്‌ലിയാര്‍ അടിവാരം, അഷ്‌റഫ് പേങ്ങാട് , അബ്ദുര്‍റഹിമാന്‍ കുറ്റിപ്പുറം,സലാം ഇരുമ്പുഴി, ഷിഹാബ് കുരുകത്താണി, അബ്ദുസ്സലാം നെടുവില്‍പ്പരമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.