ബോട്ട് ദുരന്തത്തിന് കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് വി എസ്‌

Posted on: August 26, 2015 9:32 pm | Last updated: August 27, 2015 at 12:37 am
SHARE

vs achuthanandan4_artതിരുവനന്തപുരം: ഫോര്‍ട്ട് കൊച്ചിയിലെ ബോട്ട് ദുരന്തത്തിന് കാരണം സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. 35 വര്‍ഷം പഴക്കമുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടമേഖലയിലൂടെ യാത്ര ചെയ്യുന്നതിന് നിയന്ത്രണമോ സുരക്ഷാക്രമീകരണങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല. ബോട്ടിന്റെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിന് കാര്യമായ സംവിധാനങ്ങള്‍ ഇല്ലെന്നും വി എസ് ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.