ജ്യൂസ് വേള്‍ഡ് റോളയില്‍ തുടങ്ങും

Posted on: August 26, 2015 9:00 pm | Last updated: August 26, 2015 at 9:16 pm
SHARE

ദുബൈ: സഊദി അറേബ്യയിലും യു എ ഇയിലും ശ്രദ്ധേയരായ ജ്യൂസ് വേള്‍ഡ് റസ്റ്റോറന്റ് ഷാര്‍ജ റോളയില്‍ ശാഖ തുറക്കുമെന്ന് എം ഡി മെഡുവില്‍ മമ്മദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 28 (വെള്ളി)ന് വൈകീട്ട് 5.30നാണ് ഉദ്ഘാടനം. ഹിന്ദി സിനിമാ താരം ജോണ്‍ അബ്രഹാം മുഖ്യാതിഥിയായിരിക്കും.
സഊദിയിലും യു എ ഇയിലുമായി 22 ശാഖകളാണ് ജ്യൂസ് വേള്‍ഡിനുള്ളത്. 2013ല്‍ ദുബൈ റിഗ്ഗ റോഡില്‍ തുടങ്ങിയ ശാഖ വന്‍ വിജയമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് റോളയില്‍ ആരംഭിക്കുന്നത്. താമസിയാതെ ദുബൈ ജുമൈറയില്‍ സ്വന്തം സ്ഥലത്ത് ശാഖ തുടങ്ങും.
റോളയില്‍ 20,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ശാഖ. റോളയുടെ മുഖച്ഛായ മാറ്റുന്ന വിധം പഴ വര്‍ഗങ്ങള്‍ കൊണ്ട് ശാഖ അലങ്കരിക്കും. ഷവര്‍മ, സഊദി ബ്രോസ്റ്റ് ചിക്കന്‍ എന്നിവയും ഇവിടെ ലഭ്യമാക്കും. രണ്ടു നിലയിലായാണ് പ്രവര്‍ത്തിക്കുക.
150 ഓളം പഴച്ചാറുകള്‍ ജ്യൂസ് വേള്‍ഡില്‍ ലഭ്യമാണെന്നും മെഡുവില്‍ മമ്മദു പറഞ്ഞു. ഡയറക്ടര്‍മാരായ മുസ്തഫ മെഡുവില്‍, ഉസ്മാന്‍കുട്ടി, നിയമോപദേഷ്ടാവ് അഡ്വ. ആശിഖ്, മാനേജര്‍ പി കെ കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.