സിദ്ദീഖ് അഹമ്മദിന് പുരസ്‌കാരം

Posted on: August 26, 2015 9:16 pm | Last updated: August 26, 2015 at 9:16 pm
SHARE

16419_722851ദുബൈ: കോഴിക്കോട് പി വി സാമിയുടെ സ്മരണക്കായി ഏര്‍പെടുത്തിയ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡിന് ഇറാം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ് അര്‍ഹനായി.
എം പി വീരേന്ദ്രകുമാര്‍, ഡോ. സി കെ രാമചന്ദ്രന്‍, സത്യന്‍ അന്തിക്കാട് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. വ്യവസായ പ്രമുഖനും മനുഷ്യസ്‌നേഹിയും ജീവകാരുണ്യപ്രവര്‍ത്തകനുമാണ് ഡോ. സിദ്ദീഖ് അഹമ്മദെന്ന് ജൂറി വിലയിരുത്തി.
ക്യാപ്റ്റന്‍ സി പി കൃഷ്ണന്‍ നായര്‍, എം എ യൂസുഫലി, രാജീവ് ചന്ദ്രശേഖര്‍, ഡോ. ബി രവി പിളള, പി എന്‍ സി മേനോന്‍, എം പി രാമചന്ദ്രന്‍, ഗള്‍ഫാര്‍ മുഹമ്മദലി, സി കെ മേനോന്‍, ഡോ. വര്‍ഗീസ് കുര്യന്‍, കേശവന്‍ മുരളീധരന്‍ എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ പി വി സ്വാമി പുരസ്‌കാരം സമര്‍പ്പിച്ചത്.
ടാഗോര്‍ ഹാളില്‍ സപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡോ. സിദ്ദിഖ് അഹമ്മദിന് സമര്‍പിക്കും.