ഡിവില്ലിയേഴ്‌സിന് വീണ്ടും ലോക റെക്കോര്‍ഡ്

Posted on: August 26, 2015 9:44 pm | Last updated: August 26, 2015 at 9:44 pm
SHARE

devillersജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സിന് വീണ്ടും ലോക റെക്കോര്‍ഡ്. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 8000 റണ്‍സിലെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഡിവില്ലിയേഴ്‌സ് പുതിയ നേട്ടം സ്വന്തമാക്കിയത്. 190 മത്സരങ്ങളിലെ 182 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് അതിവേഗം 8000 ക്ലബ്ബിലെത്തുന്ന താരമായത്.

മത്സരത്തില്‍ 48 പന്തില്‍ 64 റണ്‍സാണ് ഡിവില്ലിയേഴ്‌സിന്റെ സമ്പാദ്യം. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഡിവില്ലിയേഴ്‌സ് തകര്‍ത്തത്. 200 ഏകദിനങ്ങളില്‍ നിന്നാണ് ഗാംഗുലി 8000 ക്ലബ്ബിലെത്തി റെക്കോര്‍ഡിട്ടത്.