തക്കാളി ഉത്സവ വാര്‍ഷികത്തിന് ഗൂഗിള്‍ ഡൂഡില്‍

Posted on: August 26, 2015 7:43 pm | Last updated: August 26, 2015 at 7:43 pm
SHARE

doodle for tomato festസ്‌പെയിനിലെ സുപ്രസിദ്ധമായ തക്കാളി ഉത്സവത്തിന്റെ എഴുപതാം വാര്‍ഷികത്തിന് മനോഹരമായ ഡൂഡിലൊരുക്കി ഗൂഗിളും ആഘോഷത്തിന്റെ ഭാഗമാകുന്നു. 1945 ഓഗസ്റ്റ് 29നാണ് സ്‌പെയിനില്‍ തക്കാളി ഉത്സവം തുടങ്ങിയത്. എല്ലാ വര്‍ഷവും ഓഗസ്റ്റിലെ അവസാന ബുധനാഴ്ച്ച സ്‌പെയിനിലെ വലന്‍സിയ പ്രദേശത്തെ ബ്യൂണോള്‍ എന്ന ചെറുപട്ടണത്തിലാണ് ഉത്സവം നടക്കുക.

ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ തക്കാളികള്‍ പരസ്പരം വലിച്ചെറിയുകയാണ് ചെയ്യുക. ഒരു മണിക്കൂറാണ് തക്കാളി ഉത്സവം ഉണ്ടാവുക. പങ്കെടുക്കുന്നവരെ അടിമുടി തക്കാളിയില്‍ കുളിപ്പിക്കുന്ന ഉത്സവം അവസാനിക്കുമ്പോള്‍ തെരുവുകള്‍ തക്കാളിച്ചാറില്‍ മുങ്ങും.