Connect with us

First Gear

ക്രാഷ് ടെസ്റ്റില്‍ വിജയിക്കാത്ത ചെറുകാറുകള്‍ക്ക് ആസാമില്‍ നിരോധനം

Published

|

Last Updated

ഗുവാഹതി: ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട ചെറുകാറുകള്‍ ആസാമില്‍ വില്‍പന നടത്തുന്നത് നിരോധിച്ചു. മാരുതി ആള്‍ട്ടോ, സ്വിഫ്റ്റ്, ഹ്യൂണ്ടായ് ഐ10, ഇയോണ്‍, ഹോണ്ട ജാസ് തുടങ്ങിയ മോഡലുകള്‍ക്കാണ് നിരോധനം. മലകള്‍ നിറഞ്ഞ പ്രദേശമായ ആസാമില്‍ അപകട സാധ്യത കൂടുതലായതിനാല്‍ സുരക്ഷ ഉറപ്പുവരുത്തിയ വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ അനുമതി നല്‍കാവൂ എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏകദേശം 140 വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാണ്. ക്രാഷ് ടെസ്റ്റില്‍ വിജയിക്കാത്ത വാഹനങ്ങള്‍ വില്‍ക്കാതിരിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 1500 കിലോഗ്രാമിന് മുകളില്‍ വരുന്ന വാഹനങ്ങള്‍ക്കായി ക്രാഷ് ടെസ്റ്റ് കൊണ്ടുവരാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം കാറുകള്‍ വിറ്റഴിക്കപ്പെടുന്ന ആസാമിലെ വിധി കാര്‍ നിര്‍മാതാക്കള്‍ക്ക് കനത്ത തിരിച്ചടിയാണ്.