ഫെറാരി ഇന്ത്യയില്‍ തിരിച്ചെത്തുന്നു

Posted on: August 26, 2015 5:46 pm | Last updated: August 26, 2015 at 5:46 pm
SHARE

ferari californiaആഡംബര കാര്‍ നിര്‍മാതാക്കളായ ഫെറാരി ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ഫെറാരി കാലിഫോര്‍ണിയ ടി ആണ് ഫെറാരി ഇന്ത്യയില്‍ ആദ്യം പുറത്തിറക്കുന്ന മോഡല്‍. 3.45 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ ഫെറാരിയുടെ ഏറ്റവും വില കുറഞ്ഞ മോഡലാണ് കാലിഫോര്‍ണിയ ടി.

ഡല്‍ഹിയിലും മുംബൈയിലുമാണ് ഫെറാരി കാറുകള്‍ വില്‍പനക്കെത്തുക. മുംബൈയില്‍ നവനീത് മോട്ടോര്‍സും ഡല്‍ഹിയില്‍ സെലക്ട് കാര്‍ എന്നീ റീടെയ്‌ലര്‍മാരാണ് ഫെരാറി മോഡലുകള്‍ വില്‍പനക്കെത്തിക്കുക.