Connect with us

Kerala

വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിന് സുപ്രീം കോടതി വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ഉത്തരവിട്ട ദേശീയ ഹരിത ട്രൈബ്യൂണലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. സൂര്യനു കീഴില്‍ നടക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു.
ഹരിത ട്രൈബ്യൂണലിന് ഹൈക്കോടതിയുടെതിന് സമാനമായ അധികാരമുണ്ടെന്ന് കരുതാനാകില്ല. ഹരിത ട്രൈബ്യൂണലിനു സഹജമായ അധികാരമില്ല, നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള ഉത്തരവിട്ട ഹരിത ട്രൈബ്യൂണല്‍ വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാറും തുറമുഖ അതോറിറ്റിയും നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശം.
പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും തുറമുഖ കമ്പനിക്കും കോടതി നിര്‍ദേശം നല്‍കി. കൈമാറിയ വസ്തുവകകള്‍ ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്തെങ്കിലും എതിര്‍പ്പുകളോ എതിര്‍ വാദങ്ങളോ ഉണ്ടെങ്കില്‍ അവ സമര്‍പ്പിക്കാന്‍ പരാതിക്കാരന്‍ വില്‍ഫ്രഡിന് കോടതി സമയം നല്‍കി. നാല് ആഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.

Latest