മകളുടെ മൂക്കിന് ശസ്ത്രക്രിയ: സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍

Posted on: August 26, 2015 1:19 pm | Last updated: August 27, 2015 at 12:37 am
SHARE

sanjay dut

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന നടന്‍ സഞ്ജയ് ദത്തിന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. മകള്‍ തൃഷാലയുടെ മൂക്കിന്റെ ശസ്ത്രകിയയുമായി ബന്ധപ്പെട്ടാണ് പുണെ ഡിവിഷണല്‍ കമീഷണര്‍ വികാസ് ദേശ്മുഖ് പരോള്‍ അനുവദിച്ചത്.

മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് 2013 ലാണ് സഞ്ജയ് ദത്തിനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിചാരണക്കാലത്ത് 18 മാസം ജയില്‍വാസം അനുഭവിച്ചതിനാല്‍ ബാക്കിയുള്ള 42 മാസത്തെ ശിക്ഷയാണ് സഞ്ജയ് പൂര്‍ത്തിയാക്കേണ്ടത്. 2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള തടവുശിക്ഷയ്ക്കിടെ 118 ദിവസം പരോള്‍ ലഭിച്ചിരുന്നു.