ലൈറ്റ് മെട്രോ: ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി

Posted on: August 26, 2015 1:16 pm | Last updated: August 27, 2015 at 12:37 am
SHARE

തിരുവനന്തപുരം: ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാറിന് ആശയകുഴപ്പമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതിനുള്ള ഉപദേശങ്ങള്‍ തേടുന്നത് ഡി എം ആര്‍ സിയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്‌ളെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.