ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഓണസദ്യ: നടപടിയില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍

Posted on: August 26, 2015 9:57 am | Last updated: August 27, 2015 at 12:37 am
SHARE

operation ytheator
തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഓണസദ്യ വിളമ്പിയവര്‍ക്കെതിരെ എടുത്ത നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു വിഭാഗം നഴ്‌സുമാര്‍ പ്രതിഷേധം. 150ഓളം നഴ്‌സുമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. കാഷ്വാലിറ്റിക്ക് മുന്നിലാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്. ആവശ്യ സര്‍വീസിലുള്ളവര്‍ മാത്രമാണ് ജോലിക്ക് കയറിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഹെഡ്‌നേഴ്‌സിനും അനസ്തീഷ്യാ വിഭാഗം മേധാവിക്കും എതിരെയാണ് നടപടിയെടുത്തത്. മെഡിക്കല്‍ കോളജിലെ ഹെഡ്‌നേഴ്‌സിനെ സ്ഥലം മാറ്റുകയും അനസ്തീഷ്യാ വിഭാഗം മേധാവിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഈ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 600 ഓളം പേര്‍ ഓണസദ്യ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഏകപക്ഷീയമാണ് നടപടിയെന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുമതിയോടെയാണ് പരിപാടി നടത്തിയതെന്നും എന്നാല്‍ ഒരാള്‍ക്കെതിരെ മാത്രമം നടപടിയെടുക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ചാണ് നഴ്‌സുമാരുടെ പ്രതിഷേധം.

sadya_08092011കഴിഞ്ഞ ദിവസമാണ് അണുവിമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തീയറ്ററുകളില്‍ ഓണസദ്യ വിളമ്പുകയും പൂക്കളമിടുകയും ചെയ്തത്. ഓപ്പറേഷന്‍ തീയ്യറിലെ കാന്റീനിലാണ് സദ്യ വിളമ്പിയതെന്നായിരുന്നു ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്.എന്നാല്‍ സ്ഥലപരിമിതി കാരണം ഓപ്പറേഷന്‍ തീയറ്ററിലാണ് ഓണ സദ്യ വിളമ്പിയതെന്നും രണ്ട് ദിവസത്തിനുള്ളില്‍ മുറി അണുവിമുക്തമാക്കുമെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു.