സഹപ്രവര്‍ത്തകയെ സഹായിക്കാന്‍ ശ്രമിച്ച മുസ്‌ലിം യുവാവിന് മര്‍ദനം

Posted on: August 25, 2015 8:16 pm | Last updated: August 26, 2015 at 12:16 am
SHARE

MUSLIM-BOYSമംഗളൂരു: സഹപ്രവര്‍ത്തകയായ യുവതിയോടൊപ്പം കാറില്‍ സഞ്ചരിച്ച യുവാവിന് ബജ്‌റംഗ് ദള്‍ ഗുണ്ടകളുടെ ക്രൂര മര്‍ദനം. മംഗളൂരുവിലാണ് ഹിന്ദു സമുദായത്തില്‍ പെട്ട യുവതിയോടൊപ്പം യാത്ര ചെയ്തതിന് മുസ്‌ലിം യുവാവിനെ വിവസ്ത്രനാക്കിയ ശേഷം കെട്ടിയിട്ട് മര്‍ദിച്ചത്. ഹിന്ദു വലതുപക്ഷ സംഘടനയുടെ പ്രവര്‍ത്തകരാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരില്‍ മിക്കവരും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്നും മംഗലാപുരം പൊലീസ് കമ്മീഷണര്‍ എസ് മുരുകന്‍ പറഞ്ഞു. യുവാവും യുവതിയും നഗരത്തിലെ ഒരു മാളിലെ സഹപ്രവര്‍ത്തകരാണ്. യുവതി പണം കടം ചോദിച്ചിരുന്നുവെന്നും പണം പിന്‍വലിക്കാന്‍ എ ടി എമ്മില്‍ പോകുമ്പോഴാണ് മര്‍ദനത്തിനിരയായതെന്നും യുവാവ് പൊലീസിന് മൊഴിനല്‍കി.മംഗലാപുരത്തെ അട്ടാവര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നടുക്കുന്ന സംഭവമുണ്ടായത്.മംഗളൂരുവില്‍ സദാചാര ഗുണ്ടകളുടെ അതിക്രമം നിത്യസംഭവമാകുകയാണ്.