Connect with us

National

മതാടിസ്ഥാനത്തിലുള്ള സെന്‍സസ് പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: 2011ലെ ജനസംഖ്യാ സെന്‍സസിന്റെ മതം തിരിച്ചുള്ള കണക്ക് പുറത്ത്. മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചാ അനുപാതം മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്ന സെന്‍സസ് ഹിന്ദു ജനസംഖ്യയുടെ അനുപാതം കുറയുന്നുണ്ടെന്നും വ്യക്തമാക്കുന്നു. ഈ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് സെന്‍സസ് റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മാത്രം പുറത്ത് വരുന്നത്. ബീഹാറിലെ 243 മണ്ഡലങ്ങളില്‍ 50 എണ്ണത്തിലെങ്കിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. 2001-2011 കാലയളവില്‍ മൊത്തം ജനസംഖ്യയില്‍ ഹിന്ദു സമുദായത്തിന്റെ അനുപാതം 0.7 ശതമാനവും സിഖ് അനുപാതം 0.2 ശതമാനവും ബുദ്ധമതക്കാരുടെ അനുപാതം 0.1 ശതമാനവും കുറഞ്ഞുവെന്ന് ഔദ്യോഗികമായി പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 121.09 കോടി വരുന്ന മൊത്തം ജനസംഖ്യയില്‍ മുസ്‌ലിംകളുടെ എണ്ണം 0.8 ശതമാനം വര്‍ധിച്ചു. ക്രിസ്ത്യാനികളുടെയും ജൈനരുടെയും എണ്ണത്തില്‍ കാര്യമായ വ്യത്യാസമില്ല. ജനസംഖ്യാ സെന്‍സസില്‍ മതം തിരിച്ചുള്ള കണക്കുകള്‍ പുറത്ത് വിടുന്നത് നേരത്തേയുള്ള സര്‍ക്കാറുകള്‍ പതിവാക്കിയിരുന്നു.
എന്നാല്‍ 2001 സെന്‍സസിന് ശേഷം ഉയര്‍ന്ന ചില വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പ്രക്രിയ നിര്‍ത്തിവെക്കുകയായിരുന്നു. 1991 സെന്‍സസില്‍ ജമ്മു കാശ്മീരില്‍ നിന്നുള്ള കണക്കുകള്‍ എടുത്തിരുന്നില്ല. 2001ല്‍ ഇവരെ കൂടി ഉള്‍പ്പെടുത്തിയാണ് കണക്കുകള്‍ തയ്യാറാക്കിയത്. ഇത് മുസ്‌ലിം ജനസംഖ്യ പെട്ടെന്ന് വര്‍ധിച്ചുവെന്ന പ്രതീതിയുണ്ടാക്കുകയായിരുന്നു.
2011ല്‍ 96.63 കോടിയാണ് ഹിന്ദു ജനസംഖ്യയെന്ന് ഇന്നലെ പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. (79.8ശതമാനം). മുസ്‌ലിം ജനസംഖ്യ 17.22 കോടിയാണ് (14.2ശതമാനം). ക്രിസ്ത്യാനികള്‍ 2.78 കോടി(2.3 ശതമാനം, സിഖ് 2.08 കോടി(1.7 ശതമാനം), ബുദ്ധ 0.84 കോടി(0.7ശതമാനം), ജൈന വിഭാഗം 0.45 കോടി(0.4ശതമാനം) എന്നിങ്ങനെയാണ് മറ്റ് മതസ്ഥര്‍.
2001-2011 കാലയളവില്‍ മൊത്തം ജനസംഖ്യാ വര്‍ധന 17.7ശതമാനമാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്കിന്റെ മതം തിരിച്ചുള്ള ശതമാന കണക്ക് ഇങ്ങനെയാണ്: ഹിന്ദു-16.8, മുസ്‌ലിം- 24.6, ക്രിസ്തുമതം- 8.4, ബുദ്ധമതം-6.1, ബുദ്ധമതം- 5.4, ജൈനമതം- 5.4.

---- facebook comment plugin here -----

Latest