Connect with us

Gulf

വിസാ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍

Published

|

Last Updated

ദുബൈ: വിസ ലഭ്യമാക്കാനും പുതുക്കാനും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്ന് ദുബൈ താമസ-കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ഓഫീസുകളില്‍ കയറിയിറങ്ങാതെ തന്നെ ഇലക്‌ട്രോണിക് ബദല്‍ മാര്‍ഗങ്ങളിലൂടെ വിസ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. മിക്ക ഓഫീസുകളിലും ആധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഓഫീസിലെത്തിയാല്‍ തന്നെ 20 മിനുട്ടുകൊണ്ട് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അതേ സമയം, എല്ലാ ഇടപാടുകളും ഇലക്‌ട്രോണിക് വത്കരിക്കുന്നതിന് താമസ-കുടിയേറ്റ വകുപ്പ് തീവ്രശ്രമം നടത്തുകയാണ്. വിദേശത്തുള്ള ഭാര്യക്കോ ജോലിക്കാര്‍ക്കോ വിസ വേണമെങ്കില്‍ സ്വദേശികള്‍ക്ക് സ്മാര്‍ട് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം. ഇവിടെയുള്ള വിദേശികള്‍ക്ക്, കുടുംബത്തെ കൊണ്ടുവരാനും വിസ കാലാവധി നീട്ടാനും സ്മാര്‍ട് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. താമസ വിസ റദ്ദ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് മാര്‍ഗങ്ങളുണ്ട്. സ്വദേശികള്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ പുതിയ മാര്‍ഗം ഉപയുക്തമാകും.
കമ്പനികള്‍ക്ക് എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് പുതുക്കാന്‍, പി ആര്‍ ജീവനക്കാരുടെ കാര്‍ഡ് പുതുക്കാന്‍ പുതിയ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ ഏര്‍പെടുത്തും. ഓട്ടോ എന്ന പേരില്‍ താമസ-കുടിയേറ്റ വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മേജര്‍ ജനറല്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest