34,000 പേര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചില്ല; 400 ദിര്‍ഹം പിഴ, നാല് ബ്ലാക്ക് പോയിന്റ്

Posted on: August 25, 2015 10:59 pm | Last updated: August 25, 2015 at 10:59 pm
SHARE

seatbeltഅബുദാബി: ഈ വര്‍ഷം ആദ്യപകുതിയില്‍ 33,000 വാഹന സഞ്ചാരികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് അബുദാബി പോലീസ്. കുറ്റക്കാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തി. നാല് പേര്‍ക്ക് കറുത്ത പോയന്റും ലഭിച്ചു.
ഈ വര്‍ഷം ആദ്യത്തില്‍ 33.884 ഫെഡറല്‍ ട്രാഫിക് കുറ്റകൃത്യങ്ങളാണുണ്ടായത്. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. സീറ്റ് ബെല്‍റ്റ് ധരിച്ച് വാഹനമോടിക്കുമ്പോള്‍ 40 മുതല്‍ 60 ശതമാനം വരെ അപകടത്തില്‍പ്പെട്ടുണ്ടാകുന്ന മരണ നിരക്ക് കുറയുവാന്‍ കാരണമാകുന്നു. അത് കൊണ്ട് വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്ന് അബുദാബി ട്രാഫിക് പെട്രോളിംഗ് വിഭാഗം ഡയറക്ടര്‍ (ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ കിതബി വ്യക്തമാക്കി).
പത്ത് വയസിന് താഴെയുള്ള കുട്ടികളെ വാഹനത്തിന്റെ മുന്‍സീറ്റിലിരുത്തുന്നത് കടുത്ത നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here