കമ്മീഷനെ ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കോടിയേരി

Posted on: August 25, 2015 9:16 pm | Last updated: August 25, 2015 at 11:28 pm
SHARE

kodiyeriതിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കാനാണ് ശ്രമം. നവംബര്‍ 1 ന് ശേഷം അഡ്മിനിസ്‌ട്രേറ്റീവുമാരെ ഭരണം ഏല്‍പിക്കാന്‍ ശ്രമിക്കണമെന്നും വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോപം സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.
പഞ്ചായത്ത് രൂപീകരണത്തില്‍ ഇതുവരെ സ്വീകരിച്ച സമീപനം സര്‍ക്കാര്‍ തുടരുകയാണെന്നും ജനഹിതം അനുസരിച്ച് പഞ്ചായത്തുകള്‍ രൂപീകരിച്ചതില്‍ പലര്‍ക്കും പേടിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തുന്ന പ്രചരണങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.