തിരഞ്ഞെടുപ്പു കമ്മീഷണറെ ഭീഷണിപ്പെടുത്തിയിട്ടില്ല: കുഞ്ഞാലിക്കുട്ടി

Posted on: August 25, 2015 7:24 pm | Last updated: August 25, 2015 at 11:28 pm
SHARE

pk kunjalikkuttyതിരുവനന്തപുരം: തിരഞ്ഞെടുപ്പു കമ്മീഷണറെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കമ്മീഷണറെ കുഞ്ഞാലിക്കുട്ടി ഭീഷണിപ്പെടുത്തിയെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ ആരോപിച്ചിരുന്നു. തന്റേയോ മുഖ്യമന്ത്രിയുടേയോ ചേമ്പറില്‍ കമ്മീഷ്ണറെ വിളിച്ചു വരുത്തിയിട്ടില്ല. സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മീഷനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നതു സത്യമാണ്. എന്നാല്‍, തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമാവായം ഉണ്ടായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.