മൂന്നാറില്‍ ബസ് അപകടം: രണ്ട് മരണം

Posted on: August 25, 2015 2:31 pm | Last updated: August 25, 2015 at 2:31 pm
SHARE

accidentതൊടുപുഴ: മൂന്നാര്‍ ഇരവിക്കുളം ദേശീയോദ്യാനത്തിന് സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. രാജമലയിലേക്ക് സഞ്ചാരികളുമായി പോവുകയായിരുന്ന വനംവകുപ്പിന്റെ മിനിബസാണ് അപകടത്തില്‍പെട്ടത്. മൂന്നുപേരുടെ നില ഗുരുതരമാണ്. ബസില്‍ 14 പേരുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ബസ്സില്‍ ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്.