നേട്ടത്തോടെ തുടങ്ങിയ ഇന്ത്യന്‍ വിപണി വീണ്ടും തകര്‍ച്ചയില്‍

Posted on: August 25, 2015 10:03 am | Last updated: August 25, 2015 at 11:28 pm
SHARE

sensex

മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഇന്ത്യന്‍ വിപണി  വീണ്ടും പതനത്തിലേക്ക്്. വിപണി താഴോട്ട് പോയെങ്കിലും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന്‍ 20,480 രുപ. ഡോളറിനെതിരെ രൂപയും നില മെച്ചപ്പെടുത്തി. 66.54 രൂപയാണ് വിനിമയ നിരക്ക്. വ്യാപാരം തുടങ്ങിയപ്പോള്‍ സെന്‍സെക്‌സ് 350 പോയിന്റ് ഉയര്‍ന്നു നിഫ്റ്റി 100 പോയിന്റും ഉയര്‍ന്നിരുന്നു. ചൈനീസ് ഓഹരി വിപണികള്‍ ഒഴിച്ച് മറ്റ് ഏഷ്യന്‍ വിപണികളില്‍ നേട്ടത്തോടെയാണ് വ്യപാരം ആരംഭിച്ചത്.

ചൈനയിലെ സാമ്പത്തികമാന്ദ്യം ചൈനീസ് ഓഹരി വിപണിക്കു കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ ഇന്ത്യന്‍ വിപണിയും ഇന്നലെ മൂക്കുകുത്തിയിരുന്നു. സെന്‍സെക്‌സ് 1624.51 പോയിന്റ് ഇടിഞ്ഞ് 25,741.56ല്‍ എത്തിയിരുന്നു. ഒരു ദിവസത്തെ ഏറ്റവും കനത്ത ഇടിവിനാണു വിപണി സാക്ഷ്യം വഹിച്ചത്.

2009 ജനുവരി ഏഴിനു ശേഷം സൂചിക ഇത്രയധികം താഴേക്കു വീഴുന്നതും ഇതാദ്യം. 26,730 ല്‍ ആരംഭിച്ച സൂചിക ഒട്ടും വൈകാതെ തന്നെ താഴേക്കു വീഴുകയായിരുന്നു. 1741.35 പോയിന്റിന്റെ ഇടിവാണ് ഒരവസരത്തില്‍ നേരിട്ടത്. ഏഴു വര്‍ഷത്തിനിടെ ഇതാദ്യമായാണു വ്യാപാരമധ്യത്തില്‍ സൂചിക ഇത്രയധികം ഇടിയുന്നത്. 2008 ജനുവരി 21ന് 2062 പോയിന്റ് താഴ്ന്നിരുന്നു.