എച്ച് പിയുടെ പുതിയ പ്രിന്ററുകള്‍ വിപണിയിലിറക്കി

Posted on: August 24, 2015 11:36 pm | Last updated: August 24, 2015 at 11:36 pm
SHARE

hpകോഴിക്കോട്: എച്ച് പിയുടെ പുതിയ ഡെസ്‌ക് ജെറ്റ് ഇങ്ക് അഡ്വാന്റേജ് പ്രിന്ററുകള്‍ വിപണിയിലെത്തി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുവേണ്ടി നിര്‍മിച്ചവയാണ് പുതിയ പ്രിന്ററുകള്‍. വീട്ടില്‍ വെച്ചുതന്നെ പ്രിന്റിംഗ്, സ്‌കാനിംഗ്, കോപ്പിയിംഗ് ജോലികള്‍ ലളിതമായി ചെയ്യാന്‍ വര്‍ണാഭമായ നിറങ്ങളില്‍ പ്രത്യേകം രൂപകല്‍പന ചെയ്തവയാണ് പുതിയ ഡെസ്‌ക് ജെറ്റ് ഇങ്ക് അഡ്വാന്റേജ് പ്രിന്ററുകള്‍.
വയര്‍ലസ് പ്രിന്റിംഗ്, ഇ-പ്രിന്റ്, എയര്‍പ്രിന്റ്, വൈഫൈ ഡയറക്ട് പ്രിന്റിംഗ് എന്നീ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള പുതിയ പ്രിന്ററില്‍ ഡോക്യുമെന്റുകളും ഫോട്ടോകളും എവിടെ നിന്നും പ്രിന്റ് ചെയ്യാം.
എച്ച് പി ഡെസ്‌ക് ജെറ്റ് ഇങ്ക് അഡ്വാന്റേജ് പ്രിന്ററുകള്‍ വാങ്ങുമ്പോള്‍ 1100 രൂപ വില വരുന്ന കാട്രിഡ്ജുകള്‍ ഓണം സമ്മാനമായി ലഭിക്കും. 3635 ഓള്‍-ഇന്‍-വണ്‍ പ്രിന്ററിന്റെ വില 6480 രൂപയും 2135 ഓള്‍-ഇന്‍-വണിന്റെ വില 5506 രൂപയും 2132 ഓള്‍-ഇന്‍-വണിന്റെ വില 3923 രൂപയുമാണ്.