Connect with us

Techno

ഐഫോണ്‍ വിപണി പിടിക്കാന്‍ പുതിയ തന്ത്രവുമായി സാംസംഗ്

Published

|

Last Updated

ഐഫോണ്‍ വിപണി പിടിച്ചെടുക്കാന്‍ ടെസ്റ്റ് ഡ്രൈവ് വിപണന തന്ത്രവുമായി സാംസംഗ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കാണ് സാംസംഗ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 6 ഉപയോക്താക്കള്‍ക്ക് സാംസംഗ് എസ്6 എഡ്ജ് അല്ലെങ്കില്‍ നോട്ട്5 ഒരുമാസം ഉപയോഗിക്കാന്‍ നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കളായ ആര്‍ക്കും സാംസംഗിന്റെ വെബ്‌സൈറ്റില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സൈറ്റില്‍ സെറ്റ് ചെയ്യുന്നവര്‍ക്ക് ഗാലക്‌സിയുടെ ടെസ്റ്റ് കിറ്റ് വരും. ഇതില്‍ ഫോണിനൊപ്പം നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ഡാറ്റ പ്ലാനുകളുള്ള ഒരു ആക്ടിവേറ്റ് ചെയ്ത സിംകാര്‍ഡ് കൂടി ലഭിക്കും. ഒരു മാസം അവസാനിക്കുമ്പോള്‍ ഫോണ്‍ തിരികെ നല്‍കാം. അതല്ല സാംസംഗ് ഗാലക്‌സി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ ഓഫറുകള്‍ ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

നേരത്തെ സാംസംഗ് ഉപയോഗിച്ചിരുന്നവരും നിലവില്‍ ഐഫോണ്‍ ഉപയോഗിക്കുന്നവരുമായ ഉപയോക്താക്കളെയാണ് സാംസംഗ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കൂടുതല്‍ വളരാന്‍ അനുവദിക്കാതെ പഴയ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ തിരികെ കൊണ്ടുവരാനാണ് കമ്പനിയുടെ പുതിയ നീക്കം.