വേഗമേറിയ വനിതാ താരമായി വീണ്ടും ഷെല്ലി

Posted on: August 24, 2015 8:21 pm | Last updated: August 25, 2015 at 12:19 am
SHARE

shelly ann fraserബെയ്ജിംഗ്: ലോകത്തെ ഏറ്റവും വേഗമേറിയ വനിതയായി വീണ്ടും ഷെല്ലി ആന്‍ ഫ്രേസര്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ 10.76 സെക്കന്‍ഡിലാണ് ഷെല്ലി ഓടിയെത്തിയത്. ഇത് മൂന്നാം തവണയാണ് ഷെല്ലി വേഗമേറിയ വനിതാ താരമാകുന്നത്. 2009ലും 2013ലും ഷെല്ലിയായിരുന്നു വേഗമേറിയ വനിതാ താരം.

നെതര്‍ലന്‍ഡ്‌സിന്റെ ഡാഫ്‌നി ഷിപ്രേഴ്‌സാണ് രണ്ടാം സ്ഥാനത്തെത്തിയത്. യു എസ് താരം ടോറി ബോവേയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഡാഫ്‌നി 10.81 സെക്കന്‍ഡിലും ടോറി ബോവെ 10.86 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്.