ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമെന്ന് ബിന്ദു കൃഷ്ണ

Posted on: August 24, 2015 7:00 pm | Last updated: August 25, 2015 at 12:19 am
SHARE

bindu krishnaതിരുവനന്തപുരം: ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീ വിരുദ്ധമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. ഡി ജി പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. അതിനെ പിന്തുണച്ചുകൊണ്ടാണ് ബിന്ദു കൃഷ്ണ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം സിനിമകള്‍ സ്ത്രീ ശരീരത്തെ കച്ചവട വസ്തുവാക്കുന്നുവെന്നും അവര്‍ പറഞ്ഞു.