കുവൈത്തില്‍ ബോട്ട് മുങ്ങി കോഴിക്കോട് സ്വദേശി മരിച്ചു

Posted on: August 24, 2015 3:23 pm | Last updated: August 24, 2015 at 3:23 pm
SHARE

salim-kwt

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബോട്ട് മുങ്ങി കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മന്ദന്‍കാവ് പുതുക്കോട്ടുകണ്ടിത്താഴ സലീം ആണ് മരിച്ചത്. സ്‌പോണ്‍സറോടൊപ്പം മത്സ്യബന്ധനത്തിനു പോയതായിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്‌പോണ്‍സറും മരിച്ചു. ബോട്ടില്‍ ഉണ്ടായിരുന്ന മറ്റു രണ്ട് പേരെ സുരക്ഷാ വിഭാഗം രക്ഷപെടുത്തി.
കുവൈത്തിന്റെ സമുദ്രപരിധിയില്‍ ബൂബിയാന്‍ ദ്വീപിനടുത്താണ് അപകടമുണ്ടായത്. വ്യോമസേന നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടത്തെിയത്. നാലുമാസം മുമ്പാണ് സലീം കുവൈത്തില്‍ എത്തിയത്.