എമിറേറ്റ്‌സിന്റെ ഗതാഗതത്തില്‍ ആറ് ശതമാനം വര്‍ധന

Posted on: August 24, 2015 3:10 pm | Last updated: August 24, 2015 at 3:10 pm
SHARE

emirates

ദുബൈ: വേനല്‍ വിസ്മയോത്സവ (ഡി എസ് എസ്) കാലത്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഗതാഗതത്തില്‍ ആറ് ശതമാനം വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു. ജി സി സി രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നടത്തി.
ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റുമായി സഹകരിച്ചാണ് സര്‍വീസ് നടത്തുന്നത്. വേനല്‍ വിസ്മയോത്സവത്തിന്റെ അവിഭാജ്യഘടകമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് മാറി. സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ വേനല്‍ വിസ്മയോത്സവത്തിന്റെ കാലത്ത് നടത്തിയിട്ടുണ്ട്. എ 380 പോലുള്ള ആധുനിക വിമാനങ്ങളാണ് എമിറേറ്റ്‌സ് പറത്തുന്നതെന്നും കൊമേഴ്ഷ്യല്‍ ഓപറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ശൈഖ് മാജിദ് അല്‍ മുഅല്ല അറിയിച്ചു.