ഐ എസ് ഭീകരന്‍ ജിഹാദി ജോണിന്റെ മുഖമൂടിയില്ലാതെ പ്രത്യക്ഷപ്പെട്ട വീഡിയോ പുറത്ത്

Posted on: August 24, 2015 11:33 am | Last updated: August 24, 2015 at 5:49 pm
SHARE

Jihadi-John
ലണ്ടന്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ ജിഹാദി ജോണ്‍ പുതിയ ഭീഷണിയുമായി രംഗത്ത്. സ്വദേഷമായ ബ്രിട്ടനിലേക്ക് തിരിച്ചെത്തി തലയറുക്കല്‍ തുടരുമെന്നാണ് ജിഹാദി ജോണ്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഐ എസിന്റെ തലയറുക്കല്‍ വീഡിയോകളിലൂടെ പ്രത്യക്ഷപ്പെട്ട് പ്രശസ്തനായ വ്യക്തിയാണ് ജിഹാദി ജോണ്‍.

1416083745336_wps_65_Jihadi_John_Alan_Henning
ഒരു മിനുറ്റും 17 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തു വിട്ടത്. ആദ്യമായാണ് ജിഹാദി ജോണ്‍ മുഖമൂടിയില്ലാതെ ഐ എസിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ലണ്ടന്‍ സ്വദേശിയായ മുഹമ്മദ് എംവാസി ബ്രിട്ടീഷുകാരനാണെന്ന് വാഷിങ്ടണ്‍ പോസ്റ്റാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് അമേരിക്കക്കാരെയും രണ്ട് ബ്രിട്ടീഷുകാരെയും കഴുത്തറുത്തു കൊല്ലുന്ന വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ജിഹാദി ജോണ്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ ഇയാളെ വിശേഷിപ്പിച്ചു തുടങ്ങിയത്

LEAVE A REPLY

Please enter your comment!
Please enter your name here