Connect with us

Kerala

ന്യൂജനറേഷന്‍ സിനിമകള്‍ സ്ത്രീവിരുദ്ധം : ഡി ജി പി

Published

|

Last Updated

കൊല്ലം: ന്യൂജനറേഷന്‍ സിനിമകളെ വിമര്‍ശിച്ച് ഡി ജി പി സെന്‍കുമാര്‍ വീണ്ടും രംഗത്ത്. ന്യൂജനറേഷന്‍ സിനിമ സ്ത്രീവിരുദ്ധ സിനിമകളാണെന്നും ഇത്തരം സിനിമകളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ഡി ജി പി പറഞ്ഞു. ഇത്തരം സിനിമകളില്‍ മദ്യത്തിനും മയക്കുമരുന്നിനുമാണ് പ്രാമുഖ്യം. നെല്ലിമുക്കില്‍ ആരംഭിച്ച പെണ്‍വീട് ഹോസ്റ്റല്‍ ശൃംഖലയുടെ ഉദ്ഘാടനത്തിനടനുബന്ധിച്ച് നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ പേര്‍ കാശുകൊടുത്തു കാണുന്നു എന്നത് കൊണ്ടല്ല സിനിമകളെ വിലയിരുത്തേണ്ടത്. ന്യൂജനറേഷന്‍ സിനിമകളുടെ പ്രമേയത്തിന് കുമിളകളുടെ ആയുസാണ്. സിനിമയിലെ ബ്ലാക്ക്‌മെയില്‍ രംഗവും തുടര്‍ന്നുള്ള സംഭവങ്ങളും തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
തിരുവനന്തപുരം ഗവ. കോളജ് ഓഫ് എന്‍ജിനീയറിംഗ് ക്യാമ്പസില്‍ ജീപ്പിടിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന് പിന്നില്‍ പ്രേമം പോലുള്ള സിനിമകളുടെ സ്വാധീനമുണ്ടെന്നു കഴിഞ്ഞ ദിവസം സെന്‍കുമാര്‍ പറഞ്ഞിരുന്നു. നേരത്തെ ദൃശ്യം സിനിമ പുറത്തിറങ്ങിയപ്പോഴും ഡി ജി പി വിമര്‍ശിച്ചിരുന്നു.

Latest