കോളജ് ഓണാഘോഷത്തിന് ഫയര്‍ഫോഴ്‌സ് വാഹനം;പുതിയ വിവാദം

Posted on: August 23, 2015 8:06 pm | Last updated: August 24, 2015 at 5:48 pm
SHARE

144032808123fire

തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിക്കാനിടയായ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് അടൂര്‍ ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിംഗ് കോളജില്‍ ഓണാഘോഷത്തിന് ഫയര്‍ ഫോഴ്‌സ് വാഹനം ഉപയോഗിച്ചത് പുതിയ വിവാദത്തിന് വഴി തുറന്നു. സി ഇ ടിയില്‍ ജീപ്പിടിച്ച് മരിച്ച തസ്‌നി ബഷീറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ദിവസമായിരുന്നു ഐ എച്ച് ആര്‍ ഡി കോളജിലും ഓണാഘോഷം. ഫയര്‍ഫോഴ്‌സ് വാഹനം കൂടാതെ ജെ സി ബി, ട്രാക്ടര്‍, ചെകുത്താന്‍ എന്ന് പേരെഴുതിയ ലോറി, വാടകക്കെടുത്ത കെ എസ് ആര്‍ ടി സി ബസ്, ക്രെയിന്‍, തുറന്ന ജീപ്പ് തുടങ്ങിയവയും ആഘോഷത്തില്‍ നിരന്നിരുന്നു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫയര്‍ ഫോഴ്‌സിനെ വിളിച്ചു വരുത്തിയത്. ഇതിനായി 10,000 രൂപയും അടച്ചിരുന്നു. ക്യാമ്പസിലെത്തിയ വാഹനത്തിന് മുകളില്‍ വിദ്യാര്‍ഥികള്‍ കയറുകയും വെള്ളം ചീറ്റി കൃത്രിമ മഴനൃത്തം നടത്തുകയും ചെയ്തു. പ്രേമം സിനിമയിലെ നായകന്റെ വേഷത്തെ അനുകരിച്ച് കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചായിരുന്നു ആണ്‍കുട്ടികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തത്.