മലയാളി താരം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍

Posted on: August 23, 2015 10:14 pm | Last updated: August 24, 2015 at 5:48 pm
SHARE

kn480
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. പരിക്കേറ്റ മുരളി വിജയ്ക്കു പകരമാണ് കരുണിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കര്‍ണാടകയ്ക്കു വേണ്ടി രഞ്ജി കളിക്കുന്ന കരുണ്‍ നായര്‍ ഉടനെ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം നമാന്‍ ഓജയും അവസാന ടെസ്റ്റിനുള്ള ടീമില്‍ എത്തിയിട്ടുണ്ട്.