കാശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

Posted on: August 23, 2015 8:48 pm | Last updated: August 23, 2015 at 8:48 pm
SHARE

Uri:  Army personnel take position after the suicide attack by militants at Mohura Army camp, in Uri on Friday. PTI Photo (PTI12_5_2014_000023B)

ജമ്മു: കാശ്മീരിലെ ഹന്ദ്വാരയില്‍ ഏറ്റുമുട്ടലിനിടെ സുരക്ഷാസേന മൂന്നു തീവ്രവാദികളെ വധിച്ചു. വെടിവെയ്പിനിടെ ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു രാഷ്ട്രീയ റൈഫിള്‍സും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്‌ടെന്ന വിവരത്തെത്തുടര്‍ന്നു സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.