Connect with us

Kerala

സമസ്തയുടെ തീരുമാനങ്ങള്‍ ഏകകണ്ഠം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപിതമായത് മുതല്‍ സമസ്തയുടെ എല്ലാ തീരുമാനങ്ങളും സമസ്ത മുശാവറ ഏകകണ്ഠമായി എടുത്തിട്ടുള്ളതാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സമസ്തയുടെ ശക്തിയും വിജയവും ഈ ഐക്യമാണ്. പറഞ്ഞ കാര്യങ്ങള്‍ ഇതുവരെ സമസ്തക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന സമസ്ത മുശാവറയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കാന്തപുരം.

കുരുവട്ടൂര്‍ ഹാഫിള് ഹക്കീം എന്ന വ്യക്തിയുമായി സുന്നി പ്രവര്‍ത്തകര്‍ അകന്നു നില്‍ക്കണമെന്ന് സമസ്ത മുശാവറ നിലപാടെടുത്തത് ഏകകണ്ഠമായാണ്. അദ്ദേഹത്തിന്റെ പല വാക്കുകളും പ്രവര്‍ത്തനങ്ങളും ശരീഅത്ത് വിരുദ്ധമാണെന്ന് മനസിലാക്കിയതിനാലാണ് സമസ്ത ഈ നിലപാടെടുത്തത്.

നൗഷാദ് അഹ്‌സനിയെപ്പോലുള്ളവര്‍ സമസ്തയെ ഭിന്നിപ്പിക്കാനള്ള ശ്രമങ്ങള്‍ വളരെക്കാലമായി നടത്തുന്നതാണ്. അത്തരക്കാരുടെ ശ്രമങ്ങള്‍ സുന്നി പ്രവര്‍ത്തകര്‍ തിരിച്ചറിയണം. സമസ്ത ഒരിക്കലും ത്വരീഖത്തിനെതിരല്ല. എന്നാല്‍ ശരീഅത്തുമായി യോജിക്കാത്ത ത്വരീഖത്തിനെ അംഗീകരിക്കാനാവില്ലെന്നും കാന്തപുരം പറഞ്ഞു.

സമസ്ത തീരുമാനങ്ങള്‍ കാന്തപുരം വിശദീകരിക്കുന്നു

Latest