Connect with us

International

ഇന്ത്യ-പാക് ചര്‍ച്ച റദ്ദാക്കിയത് നിരാശാജനകമെന്ന് യു എസ്

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദാക്കിയത് നിരാശാജനകമെന്ന് യു എസ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇനിയും എല്ലാ പ്രോത്സാഹനം നല്‍കുമെന്ന് യു എസ് വക്താവ് ജോണ്‍ കിര്‍ബെ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ച കാര്യം യു എസ് നേരത്തേ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയിലെ ഉഫയില്‍ വന്നപ്പോള്‍ പരസ്പരം കാണിച്ച കൂട്ടായ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ജോണ്‍ കിര്‍ബെ പറഞ്ഞു.