രാധേ മാ, ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി പരാതി

Posted on: August 23, 2015 11:49 am | Last updated: August 23, 2015 at 11:49 am
SHARE

radhe maaമുംബൈ: തന്റെ അനുയായികളുമായി ലൈംഗികബന്ധത്തിന് വിവാദ ആള്‍ ദൈവം രാധേ മാ നിര്‍ബന്ധിച്ചതായി ടെലിവിഷന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയിലൂയെ പ്രശസ്തയായ ഡോളി ബിന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസില്‍ പരാതി നല്‍കിയത്.

രാധേ മായുടെ ആശ്രമത്തില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് പരാതിയില്‍ പറയുന്നു. ഒരു ദിവസം രാധേ മായുടെ മകനും അനുയായിയും എല്ലാവരുടേയും മുന്നില്‍വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ കപട വേഷധാരി ആയിരക്കണക്കിനാളുകളുടെ വിശ്വാസം കൊണ്ട് കളിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.