കഥയിലുമുണ്ട് അല്‍പം കാര്യം

Posted on: August 23, 2015 10:38 am | Last updated: August 23, 2015 at 10:38 am
SHARE

Subjunior Kadhaparayal- Mപുത്തനത്താണി: കഥയിലൂടെ കാര്യം പറഞ്ഞ് സബ്ജൂനിയര്‍ കഥപറയല്‍ മത്സരത്തില്‍ വി മുഹമ്മദ് ബിശര്‍ ഒന്നാം സ്ഥാനം നേടി. അബൂഹുറൈറ (റ)ന്റെ വിശപ്പിനെ കുറിച്ചാണ് ബിശര്‍ പങ്കുവെച്ചത്. രണ്ടാം തവണയാണ് ബിശര്‍ ജില്ലാ സാഹിത്യോത്സവിനെത്തുന്നത്.
കഴിഞ്ഞ വര്‍ഷം എ ഗ്രേഡ് ലഭിച്ച ബിശര്‍ ഇത്തവണ എ ഗ്രേഡും ഒന്നാംസ്ഥാനവുമായാണ് മടങ്ങുന്നത്. വലിയോറ ഈസ്റ്റ് എ എം യു പി സ്‌കൂള്‍ നാലാം ക്ലാസ് അടക്കാപുര അല്‍ മദ്‌റസതുസുന്നിയ്യ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
മദ്‌റസാ പ്രധാന അധ്യാപകന്‍ അബ്ദുര്‍റഹ്മാന്‍ മുസ് ലിയാരാണ് കഥ തിരഞ്ഞെടുത്ത് നല്‍കി പരിശീലനം നല്‍കിയത്. ഉമ്മ സഹ്‌ലയും തന്റെ വിജയത്തിന് കാരണമായതായി ബിശര്‍ പറഞ്ഞു. അബ്ബാസാണ് പിതാവ്.
ജൂനിയര്‍ കഥപറയല്‍ മത്സരത്തില്‍ പൊന്നാനി ഡിവിഷനിലെ മുഹമ്മദ് ശാമില്‍ കെ വി ഒന്നാം സ്ഥാനം നേടി. സ്വര്‍ഗമാണ് എന്റെ പാഠശാല എന്ന കഥയാണ് ശാമില്‍ പറഞ്ഞത്. വെളിയങ്കോട് ഹിദായത്തുല്‍ അനാ മദ്രസയിലെ ആറാംതരം വിദ്യാര്‍ഥിയാണ്. റശീദ്- ജമീല ദമ്പതികളുടെ മകനാണ് ശാമില്‍.