Connect with us

Malappuram

Published

|

Last Updated

ആലാപന മികവുമായി
കവിതാ പാരായണം
പുത്തനത്താണി: അമ്മയില്ലാത്തൊരാ-
കുഞ്ഞുനാളെന്‍ വിരല്‍
അമ്മിഞ്ഞപോലെ ഞാന്‍ ഉണ്ടിരുന്നു….
രാജേഷ് അത്തിക്കയത്തിന്റെ വ്യഥനം എന്ന കവിത ആലപിച്ച ശുഹൈം ശിബിലിക്ക് ഹൈസ്‌കൂള്‍ കവിതാപാരായണ മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം.
മലപ്പുറം ഡിവിഷനിലെ ശിബിലി കടുങ്ങപുരം ജി എച്ച് എസ് എസ് വിദ്യാര്‍ഥിയാണ്. കവിതയുടെ ഹൃദയം തൊട്ടറിഞ്ഞുള്ള വിദ്യാര്‍ഥികളുടെ അവതരണം മത്സരത്തെ ശ്രദ്ധേയമാക്കി. മധുസൂദനന്‍ നായര്‍ മുതല്‍ പുതുതലമുറയിലെ മുരുകന്‍ കാട്ടാക്കട വരെയുള്ള കവികളുടെ സൃഷ്ടികള്‍ക്ക് വിദ്യാര്‍ഥികള്‍ ഈണമിട്ടു.
ഒന്‍ എന്‍ വി കുറുപ്പിന്റെ പെങ്ങളും സച്ചിദാനന്ദന്റെ ഒടുവില്‍ ഞാന്‍ ഒറ്റയാകുന്നു, മുരുകന്‍ കാട്ടാക്കടയുടെ ഒരു കര്‍ഷകന്റെ ആത്മഹത്യയും മധുസൂദനന്‍ നായരുടെ നമുക്കിനി മറക്കാം തുടങ്ങിയ കവിതകളെല്ലാം ആസ്വാദകരുടെ കാതുകള്‍ക്ക് ഇമ്പമേകി.

Latest