ഐ ആര്‍ ഡി പി ഓണം വിപണനമേളയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍

Posted on: August 23, 2015 10:34 am | Last updated: August 23, 2015 at 10:34 am
SHARE

കോഴിക്കോട്: 24, 25, 26 തീയതികളില്‍ ജൂബിലിഹാളില്‍ നടക്കുന്ന ഐ ആര്‍ ഡി പി എസ് ജി എസ് വൈ ഓണം വിപണനമേളയില്‍ സമ്പൂര്‍ണ ശുചിത്വം പാലിക്കുന്നതിന് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു.
ഇതിന്റെ ഭാഗമായി ജൂബിലിഹാളും പരിസരവും ഗ്രീന്‍ബെല്‍റ്റ് പ്രദേശമായി കണക്കാക്കും. ഇവിടെക്കുളള പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കച്ചവട സ്ഥാപനങ്ങള്‍ ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് പകരം തുണിയില്‍ എഴുതിയ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ജൂബിലി ഹാളിലെ കച്ചവട സ്ഥാപനങ്ങള്‍, 500 രൂപയില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാഗുകള്‍ക്ക് പകരമായി പ്രകൃതി സൗഹൃദ സഞ്ചികള്‍ നല്‍കും. 500 രൂപയില്‍ താഴെ വാങ്ങുന്നവര്‍ക്ക് പേപ്പര്‍ ബാഗുകളില്‍ നല്‍കണം. ഇതിനുവേണ്ടി ജില്ലാ ശുചിത്വമിഷന്‍ തുണി സഞ്ചികള്‍ വിതരണം ചെയ്യും.
കുടിവെളള വിതരണം സ്റ്റീല്‍ ഗ്ലാസുകളില്‍ വിതരണം ചെയ്യുമെന്നും ഡിസ്‌പോസിബില്‍ പ്ലേറ്റ്, കപ്പ് ഇവ പൂര്‍ണ്ണമായും നിരോധിക്കുമെന്ന് പ്രൊജക്റ്റ് ഡയറക്ടര്‍ പി അബ്ദുള്‍ അസീസ് അറിയിച്ചു. ആവശ്യമായ സ്റ്റീല്‍ ഗ്ലാസുകളും ശുചിത്വമിഷന്‍ കൈമാറ്റ വ്യവസ്ഥയില്‍ വിതരണം ചെയ്യും. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here