ജമ്മുവില്‍ ഏറ്റുമുട്ടല്‍: മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted on: August 23, 2015 10:12 am | Last updated: August 24, 2015 at 5:48 pm
SHARE

kashmirശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ഒരു ജവാന് പരിക്കേറ്റു. ശനിയാഴ്ച്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.