ഫ്രാന്‍സില്‍ തോക്കുമായെത്തിയ അക്രമിയെ

Posted on: August 23, 2015 6:00 am | Last updated: August 23, 2015 at 12:17 am
SHARE

thumb-1252513273future-crime-gunട്രെയിന്‍ യാത്രക്കാര്‍ കീഴ്‌പ്പെടുത്തി പാരീസ്: ആസ്റ്റംര്‍ഡാമിനും പാരീസിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനില്‍ കാലാഷ്‌നിക്കോവ് തോക്കുമായെത്തിയ ആളെ യാത്രക്കാര്‍ കീഴ്‌പ്പെടുത്തി. കാലാഷ്‌നിക്കോവ് തോക്കുമേന്തി ഓടുന്ന ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടരുന്നത് കണ്ട് രംഗത്തെത്തിയ യാത്രക്കാരാണ് ആക്രമിയെ കീഴ്‌പ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തോക്കുപയോഗിച്ച് വെടിയുതിര്‍ത്തെങ്കിലും ആര്‍ക്കും പരുക്കില്ല. പിടിയിലായ ആള്‍ മൊറോക്കന്‍ വംശജനാണെന്നാണ് സൂചന. ട്രെയിനില്‍ സംഭവം നടക്കുന്ന സമയത്ത് 500ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു.