Connect with us

Kerala

ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാറിന് പ്രാപ്തിയില്ലെന്ന് ഇ ശ്രീധരന്‍

Published

|

Last Updated

sreedharan_350_123011030539
കൊച്ചി: ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രാപ്തിയില്ലെന്ന് ഇ ശ്രീധരന്റെ വിമര്‍ശം. തിരുവനന്തപുരം, കോഴിക്കോട് ലെറ്റ് മെട്രോ പദ്ധതിക്ക് ജപ്പാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിനെ വഴിതെറ്റിക്കുന്നത് ഉദ്യോഗസ്ഥരാണ്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. സര്‍ക്കാര്‍ ഇതുവരെ ഇച്ഛാശക്തിയോടെ ഒരു തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവികള്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്തിനാണ് ഡിഎംആര്‍സി, മറ്റേതെങ്കിലും ഏജന്‍സി പോരെ എന്നൊക്കെയാണ് അവര്‍ സര്‍ക്കാരിനെ ധരിപ്പിക്കുന്നത്. ഇന്ത്യയില്‍ മെട്രോ വിപ്ലവത്തിനു തുടക്കം കുറിച്ച ഡിഎംആര്‍സിയുടെ കൈയ്യില്‍ മാത്രമെ ഇന്ത്യയല്‍ ലൈറ്റ് മെട്രോ നിര്‍മാണത്തിനുള്ള സാങ്കേതിക, പശ്ചാത്തല സൗകര്യം ഉള്ളൂ. ശ്രീധരന്‍ പറഞ്ഞു. പദ്ധതി വൈകുന്നതിനാല്‍ ഡി എം ആര്‍ സിക്ക് ദിവസവും 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ഇങ്ങനെ പോയാല്‍ ഡി എം ആര്‍ സി ഓഫീസുകള്‍ പൂട്ടേണ്ടി വരുമെന്നും ഈ ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കി.