Connect with us

Kerala

ഓണസദ്യ ഓപ്പറേഷന്‍ തിയേറ്ററിലും; അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഓപറേഷന്‍ തിയേറ്ററില്‍ ഓണസദ്യ വിളമ്പിയത് വിവാദമാകുന്നു. പ്രവര്‍ത്തനക്ഷമമായ ഹൃദ്രോഗ വിഭാഗം ഓപറേഷന്‍ തിയേറ്ററിനുള്ളിലാണ് പൂക്കളവും സദ്യയും ഒരുക്കി ഓണം ആഘോഷിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് അണുവിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഓപറേഷന്‍ തിയറ്ററിനുള്ളില്‍ ഓണാഘോഷം നടന്നത്.
ഓപറേഷന്‍ നടക്കുന്നതിനു സമീപത്തു തന്നെയാണ് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അടങ്ങുന്ന നൂറ് പേര്‍ക്ക് ഓണസദ്യ ഒരുക്കിയത്. മറ്റുള്ള ദിവസങ്ങളിലും ഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കുന്നതും ഇതിനടുത്ത് ഇരുന്നാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം, ഓപറേഷന്‍ തിയേറ്ററില്‍ സദ്യ വിളമ്പിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു പറഞ്ഞു.
സദ്യ വിളമ്പിയത് കാന്റീനിലാണ്. ഓപറേഷന്‍ തിയേറ്ററില്‍ ഇനി മുതല്‍ പൂക്കളമിടാന്‍ അനുവദിക്കില്ല. തിങ്കളാഴ്ചക്ക് മുമ്പ് തിയേറ്റര്‍ അണുവിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.