Connect with us

Kozhikode

എസ് എസ് എഫ് സാഹിത്യോത്സവ് അനുബന്ധ പരിപാടികള്‍ക്ക് അന്തിമരൂപമായി

Published

|

Last Updated

കാരന്തൂര്‍: ഈമാസം 28,29 തിയ്യതികളില്‍ മര്‍കസില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ അനുബന്ധ പരിപാടികള്‍ക്ക് സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം അന്തിമരൂപം നല്‍കി. ആഗസ്റ്റ് 22,23,24 തീയതികളില്‍ സാഹിത്യോത്സവിന്റെ പ്രചാരണാര്‍ഥം രണ്ട് റൂട്ടുകളിലായി സര്‍ഗ സഞ്ചാരം കലാജാഥ സംഘടിപ്പിക്കും. ഇടിയങ്ങര, കൂരാച്ചുണ്ട് എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് 71 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മര്‍കസില്‍ സമാപിക്കും.
ആഗസ്റ്റ് 25,26,27 തിയ്യതികളില്‍ കുന്ദമംഗലം, ഫറോക്ക്, കോഴിക്കോട്, ഓമശ്ശേരി, നരിക്കുനി, താമരശ്ശേരി ഡിവിഷനുകളില്‍ സന്ദേശ പ്രയാണം നടക്കും. 26ന് മൂന്നിന് താമരശ്ശേരി മദീനാ മഖ്ദൂം മാവൂര്‍ വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ നിന്നായി യഥാക്രമം കൊടിമര, പതാക ജാഥകള്‍ സംഘടിപ്പിക്കും. മര്‍കസില്‍ സമാപിക്കുന്ന ജാഥകള്‍ മുട്ടാഞ്ചേരി അഹമ്മദ് കുട്ടി സഖാഫി, ജി അബൂബക്കര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, കലാം മാവൂര്‍ എന്നിവര്‍ ചേര്‍ന്ന് നയിക്കും. ജാഥകള്‍ക്കു മുന്നോടിയായി രണ്ടിടങ്ങളിലും സ്മൃതി സംഗമങ്ങള്‍ നടക്കും. വിദ്യാനഗര്‍, മദീനാ മഖ്ദൂം സമ്മേളനങ്ങളുടെ ഭാരവാഹികളും സ്വാഗതസംഘം പ്രതിനിധികളും പങ്കെടുക്കും. വൈകിട്ട് ഏഴിന് നടക്കുന്ന തലമുറ സംഗമത്തില്‍ യൂനിറ്റ്, സെക്ടര്‍, പഞ്ചായത്ത്, ഡിവിഷന്‍, മേഖല, താലൂക്ക്, ജില്ലാ ഘടകങ്ങളില്‍ എസ് എസ് എഫിന് നേതൃത്വം നല്‍കിയ മുന്‍കാല സാരഥികള്‍ പങ്കെടുക്കും. 27ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക സായാഹ്നം പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്യം നല്‍കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണം നടത്തും.

Latest