ജില്ലാ സാഹിത്യോത്സവിന് കൊടിയേറി; ഇനി സര്‍ഗവസന്തത്തിന്റെ നാളുകള്‍

Posted on: August 22, 2015 4:06 am | Last updated: August 21, 2015 at 10:18 pm
SHARE

കാസര്‍കോട്: കുമ്പള ശാന്തിപ്പള്ളത്ത് നടക്കുന്ന 22ാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടി ഉയര്‍ന്നു. ഇനി സര്‍ഗ വസന്തത്തിന്റെ നാളുകള്‍. ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ സാഹിത്യോത്സവിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ കൊടി ഉയര്‍ത്തി.
ഇന്ന് മൂന്നു മണിയോടെ ആരംഭിക്കുന്ന വിവിധ മത്സര പരിപാടികളുടെ ഉദ്ഘാടന സെഷനില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ഥനയോടെ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രമുഖ സാമൂഹിക,സാംസ്‌കാരിക-പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും.ആറ് ഡിവിഷനുകളില്‍ നിന്നുള്ള ടീം മാനേജര്‍മാര്‍ ഒരേ സമയം പതാകകള്‍ ഉയര്‍ത്തുന്നതോടെ വിവിധ മത്സര പരിവാടികള്‍ക്ക് തുടക്കം കുറിക്കും.
നാളെ നടക്കുന്ന സമാപന സമ്മേളനം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ജാഫര്‍ സി എന്‍ യൂണിറ്റ് സമ്മേളന പ്രഖ്യാപന പ്രഭാഷണം നടത്തും.
മൂസ സഖാഫി കളത്തൂര്‍, മുനീര്‍ ബാഖവി തുരുത്തി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ബാസ് സഖാഫി മണ്‍ടമ, ഹമീദ് ഈശ്വര മംഗലം, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ലത്തീഫ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും.