ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ ഉത്തരവ്

Posted on: August 21, 2015 5:05 pm | Last updated: August 21, 2015 at 9:05 pm
SHARE

biju rameshതിരുവനന്തപുരം: ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാന്‍ ഉത്തരവ്. കിഴക്കേകോട്ടയിലുള്ള രാജധാനി എന്ന കെട്ടിടം 15 ദിവസത്തിനകം പൊളിച്ചുനീക്കാനാണ് ഉത്തരവിട്ടത്. ഓപറേഷന്‍ അനന്തയുടെ ഭാഗമായാണ് കെട്ടിടം പൊളിക്കാന്‍ എ ഡി എം ഉത്തരവിട്ടത്.

ദുരന്തനിവാരണ നിയമം അനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. കെട്ടിടം സ്ഥിതി ചെയ്യുന്നത് തെക്കനംകര കനാല്‍ കൈയേറിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് രൂപം കൊടുത്തതാണ് ഓപറേഷന്‍ അനന്ത.