പി സി ജോര്‍ജ് പറഞ്ഞത് അവഗണിക്കുന്നുവെന്ന് മാണി

Posted on: August 21, 2015 8:29 pm | Last updated: August 22, 2015 at 9:05 am
SHARE

km-maniകോട്ടയം: പൊതുപരിപാടിക്കിടെ പി സി ജോര്‍ജ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കാര്യമായി കാണുന്നില്ലെന്ന് ധനമന്ത്രി കെ എം മാണി. ജോര്‍ജിന്റെ സംസാര രീതി എല്ലാവര്‍ക്കും അറിയുന്നതല്ലേ എന്ന് മാണി ചോദിച്ചു. തനിക്ക് ആരോടും പരിഭവമില്ലെന്നും മാണി പറഞ്ഞു.

തിടനാട് പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷത്തിനിടെ പി സി ജോര്‍ജും പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫും തമ്മിലുണ്ടായ വാക്കേറ്റം പൊതുവേദിയില്‍ അടിയില്‍ കലാശിച്ചിരുന്നു. ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ് കെ എം മാണിക്കെതിരെ വിമര്‍ശനമുന്നയിച്ചതാണ് വാക്കേറ്റത്തിന് കാരണമായത്.