പ്രേമം പോലുള്ള സിനിമകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നു ഡി ജി പി

Posted on: August 21, 2015 7:19 pm | Last updated: August 22, 2015 at 8:53 am
SHARE

tp senkumarകൊച്ചി: പ്രേമം പോലുള്ള സിനികള്‍ കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന് ഡി ജി പി ടി പി സെന്‍കുമാര്‍. തിരുവനന്തപുരം സി ഇ ടി കോളേജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് ഡി ജി പി സിനിമകളെ വിമര്‍ശിച്ചത്.

പ്രേമം സിനിമയില്‍ വിദ്യാര്‍ഥികള്‍ ക്ലാസിലിരുന്നു മദ്യപിക്കുന്ന രംഗങ്ങളുണ്ട്. സിനിമയില്‍ ഇത്തരത്തില്‍ കാണിക്കുന്നതിനാല്‍ ഇതാണ് ജീവിതമെന്നു കുട്ടികള്‍ തെറ്റിധരിക്കുന്നു. ഇത്തരം രംഗങ്ങള്‍ ചിത്രത്തില്‍ കൂടുതലായി കാണിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ തെറ്റിലേക്കു വഴുതി വീഴാന്‍ എളുപ്പമാണെന്നും ഡി ജി പി പറഞ്ഞു. സംവിധായകന്‍ കമല്‍ പ്രേമം സിനിമയ്‌ക്കെതിരേ പറഞ്ഞ കാര്യങ്ങളോടു താന്‍ യോജിക്കുന്നുവെന്നും ഡി ജി പി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here