വാര്‍ഡ് വിഭജനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

Posted on: August 21, 2015 7:05 pm | Last updated: August 21, 2015 at 7:05 pm
SHARE

Kerala High Courtകൊച്ചി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. വാര്‍ഡ് വിഭജനത്തിനെതിരേ നല്‍കിയ 12 ഹരജികള്‍ പരിഗണിച്ച ശേഷമാണു ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിഭജനത്തിനു മുമ്പുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഓഗസ്റ്റ് മൂന്നാം തിയ്യതിയാണ് സര്‍ക്കാര്‍ ഇതു സംബന്ധിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, വില്ലേജുകള്‍ രൂപവത്കരിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ജസ്റ്റിസ് എ വി രാമകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസില്‍ വിശദമായ വാദം ഓണാവധിക്കു ശേഷം കേള്‍ക്കും.