മദ്യനയം ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ലെന്ന് സര്‍ക്കാര്‍

Posted on: August 21, 2015 6:54 pm | Last updated: August 21, 2015 at 10:26 pm
SHARE

barന്യൂഡല്‍ഹി: മദ്യനയം ഒറ്റ രാത്രികൊണ്ട് ഉണ്ടായതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമായി ലൈസന്‍സ് പരിമിതപ്പെടുത്തുമെന്ന് 2011ലെ നയത്തില്‍ പറഞ്ഞതാണ്. തിരഞ്ഞെടുപ്പ് വന്നതിനാലാണ് നയം നടപ്പാക്കാനാവാതെ പോയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മദ്യക്കച്ചവടത്തില്‍ കോടതിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഫൈവ് സ്റ്റാറും ഫോര്‍ സ്റ്റാറും ഒരേ വിഭാഗത്തിലുള്ളതാണെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. യോഗ്യതയുള്ളവരേയും ഇല്ലാത്തവരേയും ഒരുപോലെ പരിഗണിക്കാനാവില്ല. ഇക്കാര്യത്തില്‍ വിവേചനം കാട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here